സൗദി അറേബ്യ:ജിദ്ദ: മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്പതികളക്കം ഏഴുപേരാണ് അപകടത്തില്‍ പെട്ടത്. വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍, മകൻ ആദില്‍ (13) എന്നിവരാണ് മരിച്ചത്.
ജിദ്ദ ഷറഫിയയിലെ അസ്‌കാൻ ബിൽഡിഗിൽ (കൂട്ട ബിൽഡിങ്ങിൽ) ആയിരുന്നു അബ്ദുൽ ജലീലും കുടുംബവും താമസിച്ചിരുന്നത്. മദീന സിയാറത്തിനു പോയതായിരുന്നു എന്നാണ് വിവരം. ഇവർ സഞ്ചരിച്ച വാഹനം പുല്ല് കൊണ്ട് പോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. വാഹനത്തിൽ 7 പേർ ഉണ്ടായിരുന്നു. 3 മക്കൾ 2 ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്.
മൂന്ന് പെണ്‍മക്കള്‍ രണ്ട് ആശുപത്രിയിലായി ചികിത്സയിലാണ്. ജിദ്ദയില്‍ സ്ഥിര താമസക്കാരായ കുടുംബം മദീന സന്ദർശനത്തിന് പോയതായിരുന്നു.


