പാലക്കാട്: തൃത്താലയിൽ വ്യായാമത്തിനായി വീടിനുള്ളിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്‍റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. ആയിഷ ഹിഫ വട്ടേനാട് ജിവിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ഉയരം വർധിപ്പിക്കുന്നതിനുള്ള വ്യായാമത്തിനായി വീട്ടിലെ അടുക്കളയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് കുട്ടി അപകടത്തിൽപെട്ടതെന്ന് കുടുംബം മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്തായിരുന്നു അപകടം.
ഈ സമയം കുട്ടിയുടെ മുത്തശ്ശിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറിൽ കുരുങ്ങിയ നിലയിൽ ഹിഫയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


