കല്‍പ്പറ്റ: സാമൂഹിക ക്ഷേമ പെന്ഷന് 5,000 രൂപയാക്കണമെന്ന് എംജിടി ഹാളില്‍ ചേര്‍ന്ന സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ട. പെന്ഷന് കേന്ദ്ര വിഹിതം 200 രൂപയില്‍നിന്നു 3000 രൂപയായി ഉയര്‍ത്തുക, വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, എല്ലാ ആശുപത്രികളിലും ജറിയാറ്റിക് ചികിത്സാസൗകര്യം ലഭ്യമാക്കുക, റെയില്‍ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.സംസ്ഥാന സെക്രട്ടറി സി.എച്ച്. വത്സന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി. എ.എഫ്. ഫ്രാന്‍സിസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.ഐ. പ്രേംജിത്ത്, എസ്എസ്പിസി ജില്ലാ സെക്രട്ടറി പി.പി. തോമസ്, കെ.എം. ബാബു, വി.വി. ആന്റണി, മാത്യു കോട്ടൂര്‍, കെ. വിജയകുമാരി, ആന്റണി റെസാരിയോ, എ. റോസിലി, ഹബീബ് റഹ്മാന്, പി. റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.