കൽപ്പറ്റ:മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്ക് കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.

ടൗൺഷിപ്പിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 250 വീടുകളുടെ വാർപ്പാണ് പൂർത്തിയായത്. നിര്‍മാണ മേഖലയിലെ അഞ്ച് സോണുകളിലും ദ്രുതഗതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. എസ്റ്റേറ്റ് ബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്ന നിർമ്മാണ സാമഗ്രികളുടെ പരിശോധനയും മന്ത്രി വിലയിരുത്തി. ടൗൺഷിപ്പിലെ അഞ്ച് സോണുകളും മന്ത്രി സന്ദർശിച്ചു.


