സര്‍ക്കാര്‍ ജീവനക്കാരുടെ ശബളപരിഷ്‌കരണം ബജറ്റിനുമുൻപ്‌ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ 12-ാം ശബള പരിഷ്കരണം ബജറ്റിനുമുൻപ്‌ പ്രഖ്യാപിച്ചേക്കും. മാർച്ചില്‍ പുതിയ ശബളം നല്‍കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. 2024 ജൂലായ്‌ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നും ഉറപ്പാണ്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ വാഗ്ദാനമായ 2,500 രൂപ എന്ന ലക്ഷ്യത്തിലേക്ക് ക്ഷേമ പെൻഷൻ തുക എത്തിക്കണമെന്നാണ് സൂചന.

 

ശബളപരിഷ്കരണ കമ്മിഷനു പകരം സർക്കാർ ചുമതലപ്പെടുത്തിയ, ഉദ്യോഗസ്ഥസമിതി ഫോർമുല തയ്യാറാക്കിയിട്ടുണ്ട്. രാഷ്ട്രീയതീരുമാനം വന്നാലുടൻ പ്രഖ്യാപനം നടക്കും. കഴിഞ്ഞ ശബളപരിഷ്കരണ സമയത്ത് അടിസ്ഥാനശബളത്തിന്റ 1.37 മടങ്ങ് കണക്കാക്കി പുതിയ അടിസ്ഥാനശബളം നിശ്ചയിക്കുകയായിരുന്നു. അന്ന് 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് 37 ശതമാനം വർധനയാണുണ്ടായത്. ഇത്തവണ 38 ശതമാനം വർധന വരുമെന്നാണ് സൂചന. അടിസ്ഥാനശബളത്തിന്റെ 1.38 മടങ്ങായിരിക്കും പുതിയ അടിസ്ഥാനശബളം.നിലവിലെ അടിസ്ഥാനശബളത്തെ 1.38 കൊണ്ട് ഗുണിച്ചാല്‍ പുതിയ അടിസ്ഥാനശബളം ലഭിക്കും. ഈ ഫോർമുലയ്ക്ക് തത്ത്വത്തില്‍ അംഗീകാരമായെന്നാണ്‌ വിവരം. ഇതുപ്രകാരം 31,740 രൂപയായിരിക്കും കുറഞ്ഞ അടിസ്ഥാനശമ്ബളം.

 

ക്ഷാമബത്ത കുടിശ്ശിക നല്‍കുന്ന കാര്യത്തിലും അനുകൂല നിലപാടുണ്ടാകുമെന്നാണ് വിവരം. എത്രനാളത്തെ കുടിശ്ശിക നല്‍കുമെന്നതു സംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല. ഇത് പിഎഫില്‍ ലയിപ്പിക്കാനാണ് സാധ്യത. പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം ‘അഷ്വേർഡ് പെൻഷൻ സ്കീം’ നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ പെൻഷൻ പദ്ധതിയുടെ രൂപരേഖയും വിജ്ഞാപനവും ഉടനുണ്ടാകും.

 

നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന ഈ പദ്ധതിയില്‍ സർക്കാർ വിഹിതമുയരും. 93,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ തനത് നികുതി വരുമാനം. ശന്പളവും പെൻഷനും നല്‍കാൻ 70,000 കോടിയാണ് ഇപ്പോള്‍ ചെലവഴിക്കുന്നത്. ശബളപപരിഷ്കരണം നടപ്പാക്കുന്നതോടെ ശബളവും പെൻഷനും നല്‍കാൻ തനത് നികുതി വരുമാനം പൂർണമായി ചെലവഴിക്കേണ്ടിവരും.

 

ശബളപരിഷ്കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ഡിഎയുടെ മുൻകാലപ്രാബല്യം നല്‍കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സിപിഎം അനുകൂല സർവീസ് സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 12, 13 തീയതികളില്‍ രാപകല്‍ സമരം നടത്തുന്നുണ്ട്. ഇതിനുപിന്നാലെ പ്രഖ്യാപനം വരുമെന്നാണ് വിവരം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *