സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ വിവിധ ശാഖകളിലെ ഒഴിവുകളിലേക്കാണ് നിയമനം. കൃത്യമായ ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാം. ബാങ്കിന്റെ പ്രവർത്തന മേഖലകൾക്കനുസരിച്ചാകും നിയമനം.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. മികച്ച ആശയവിനിമയ ശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി: പരമാവധി 24 വയസ്. ഓൺലൈൻ അഭിരുചി പരീക്ഷ (Online Aptitude Test), ഗ്രൂപ്പ് ഡിസ്കഷൻ (GD), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
◾അപേക്ഷാഫീസ്: 500 രൂപ. സംവരണ വിഭാഗത്തിന് 100 രൂപ.
◾അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 08.
◾വെബ്സൈറ്റ്: www.federalbank.in.



Akhila s