ന്യൂഡൽഹി : പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ചികിത്സയിലിരിക്കെ പൂനെയിൽ ആയിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. ദുഃഖകരമായ വാർത്ത പങ്കിടുന്നതിൽ തനിക്ക് വളരെ ഖേദമുണ്ടെന്നും തന്റെ പിതാവ് മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം രാത്രി പൂനെയിൽ വെച്ച് ഒരു ചെറിയ അസുഖത്തെത്തുടർന്ന് അന്തരിച്ചു വെന്നുമായിരുന്നു സിദ്ധാർത്ഥ ഗാഡ്ഗിൽ അറിയിച്ചത്.
ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ഗാഡ്ഗിൽ. പശ്ചിമഘട്ടത്തിൻ്റെ 75% സ്ഥലം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത ഗാഡ്‌ഗിൽ പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ദുരന്തങ്ങളുണ്ടാക്കുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.


