മാനന്തവാടി: തലപ്പുഴ ചിറക്കരയിൽ കടുവയിറങ്ങി. പാരിസൺ എസ്റ്റേറ്റിനു സമീപമുള്ള എണ്ണപ്പന തോട്ടത്തിലാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. എണ്ണപന ഭാഗത്തു കടുവയെ കണ്ട സ്ഥലത്തു വനപാലകർ രാത്രി നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തി. പുലർച്ചയോടെ അവസാനിപ്പിച്ച തിരച്ചിൽ രാവിലെ വീണ്ടും ആരംഭിച്ചു. രാവിലെ 9 മണിമുതൽ മാനന്തവാടി ആർ ആർ ടി സംഘം കടുവക്കായി പരിശോധന നടത്തുമെന്നു ബേഗൂർ റെയിഞ്ച് ഓഫീസർ രഞ്ജിത്ത് അറിയിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും, എന്നാൽ അസമയത്തുള്ള ഒറ്റക്കായുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. സ്ഥലത്തു നിലവിൽ 4 ക്യാമറകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. തുടർന്ന് പ്രദേശവാസി കടുവയുടെ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.


