കൽപ്പറ്റ: പനമരം ഫിറ്റ്കാസ ടർഫിൽ വച്ച് നടന്ന മലാനോ യുപി പ്രീമിയർ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ കൽപ്പറ്റ എം സി എഫ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. ഏകപക്ഷീയമായ മൂന്ന് ഗോളിന് ജി യു പി എസ് ചെന്നലോടിനെ പരാജയപ്പെടുത്തിയാണ് എം സി എഫ് സ്കൂൾ ചാമ്പ്യന്മാരായത്. എം സി എഫ് സ്കൂളിലെ ദിയാൻ അയിസം മികച്ച കളിക്കാരനായും, മുഹമ്മദ് നബ്ഹാൻ മികച്ച ഗോൾകീപ്പറായും, ഹനാൻ അഹമ്മദ് മികച്ച ഡിഫൻഡർ ആയും, അസീം അക്മൽ എമർജൻ പ്ലെയർ ആയും അഹമ്മദ് വിൽദാൻ മാൻ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിംകടവൻ ട്രോഫികൾ വിതരണം ചെയ്തു


