ന്യൂഡൽഹി:ശക്തവും സമ്പന്നവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത് ഭാരത് യുവ നേതൃ സംവാദത്തിൽ, രാജ്യത്തുടനീളമുള്ള യുവജനങ്ങളുമായി സംവദിക്കാനുള്ള ആഗ്രഹം അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വച്ചു. സമാനതകളില്ലാത്ത ഊർജവും ആവേശവും കൈമുതലാക്കി മുന്നേറുന്ന യുവശക്തി രാജ്യത്തിന്റെ വളർച്ചയും വികസനവും സാക്ഷാത്ക്കരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി
ശക്തവും സമ്പന്നവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്ക് നിർണ്ണായകം;പ്രധാനമന്ത്രി നരേന്ദ്ര മോദി


