പനമരം ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.പനമരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ‘ബദ്രിയ’ എന്ന കടയുടെ മുന്‍പിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.ഫുട്പാത്തിൻ്റെ കൈവരിയും, കടയുടെ ഷട്ടറും പൂർണ്ണമായി തകർന്നു.
പനമരത്ത് നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം


