ന്യൂഡൽഹി : വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ വംശജർ, എൻ ആർഐക്കാർ ഉൾപ്പെടെയുള്ളവ രുടെ മക്കൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. യുജി കോ ഴ്സുകൾ പഠിക്കുന്നവർക്കു മെറിറ്റ് കം മീൻസ് സ്കോളർഷിപ്പാണ് നൽകുന്നത്. പ്രതിവർഷം 4000 ഡോളർ വരെ (ഏകദേശം 3.75 ലക്ഷം രൂപ) പഠനത്തിനു ലഭിക്കും. രണ്ടാം വർഷം മുതൽ 5-ാം വർഷം വരെയുള്ള മെഡിക്കൽ വിദ്യാർഥികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ഇന്ത്യൻ എംബസി, ഹൈക്കമ്മിഷൻ, കോൺസുലേറ്റ് എന്നിവയെ സമീപിക്കണം. അവസാന തീയതി ജനുവരി 30. വിവരങ്ങൾ
വിദേശകാര്യ മന്ത്രാലയത്തിൻ്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം


