മണ്ണാർക്കാട്: കസാഖിസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ മണ്ണാർക്കാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ‘തൃശൂർ കാർഡ് ഷോപ്പ്’ എന്ന സ്ഥാപനം നടത്തുന്ന മുണ്ടക്കണ്ണി സ്വദേശി മോഹനന്റെ മകൾ മിലി ആണ് മരിച്ചത്. കസാഖിസ്ഥാനിൽ എം.ബി.ബി.എസ് (MBBS) പഠനം നടത്തി വരികയായിരുന്നു മിലി.സുഹൃത്തുക്കളോടൊപ്പം വാഹനത്തിൽ യാത്ര ചെയ്യവേ പെട്ടെന്നുണ്ടായ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് വാഹനം അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. മിലിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാടും…
മലയാളി വിദ്യാർത്ഥിനി കസാഖിസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു


