തിരുനെല്ലി : അരണപ്പാറയില്‍ പതിനെട്ടുകാരന് കുളത്തില്‍ മുങ്ങി മരിച്ചു. കുറ്റിക്കാടന്‍ വീട്ടില്‍ സിദ്ദിഖിന്റെയും ഉമൈബയുടേയും മകന് അന്‍സിൽ (18) ആണ് ചോലങ്ങാടി കുളത്തില്‍ മുങ്ങി മരിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാണാതായതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ തിരച്ചിലിൽ അന്‍സിലിനെ കുളത്തിൽ നിന്ന് പുറത്തെടുത്തു. ഉടനെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ഖബറടക്കം ഇന്ന് രാത്രി 8.45 ന് അരണപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും