പാലക്കാട്: ജോലി കഴിഞ്ഞ് തന്റെ തന്റെ ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്ക് വാഹനാ അകടത്തിൽ ദാരുണമായ അന്ത്യം. കെ.എസ്.എഫ്.ഇ പാലക്കാട് ടൗൺ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ കരിങ്കരപ്പുള്ളി സ്വദേശിനി കെ. ഷെഹ്‌ന ആണ് മരിച്ചത് 37 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ട് ചന്ദ്രനഗർ ഐടിഐ റെസ്റ്റ് ഹൗസിന് സമീപമായിരുന്നു അപകടം.
തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് അബ്ദുൽ ജലീലിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷെഹ്‌ന. റോഡരികിൽ കിടന്നിരുന്ന മെറ്റലിൽ കയറി ബൈക്ക് നിയന്ത്രണം തെറ്റി മറിയുക ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. റോഡിന്റെ വലതു വശത്തേക്ക് തെറിച്ചുവീണ ഷെഹ്‌ന യുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറിയുടെ പിൻചക്രം കയറിയിറങ്ങു ആയായിരുന്നു. ഇവർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടത് വശത്തേക്ക് വീണ ഭർത്താവ് അബ്ദുൽ ജലീൽ പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടം നടന്ന ഉടനെ കസബ പൊലീസും ഹൈവേ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പരിക്കേറ്റ അബ്ദുൽ ജലീലിനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ലോറി കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്നു.


