ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.അറബിക്കടലിൽ ഇന്ത്യൻ സമുദ്ര അതിർത്തിക്ക് ഉള്ളിൽ കടന്ന ബോട്ടാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് സംഘത്തെ കണ്ടത്തോടെ പാകിസ്താൻ ബോട്ട് സമുദ്ര അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചു.

 

ബോട്ടിൽ ഉണ്ടായിരുന്ന ഒൻപതു പേരെയും ബോട്ടും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പോർബന്ദറിലേക്കാണ് കൊണ്ടുവരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.“വേഗത്തിലുള്ളതും കൃത്യവുമായ ഒരു രാത്രികാല ഓപ്പറേഷനിൽ, ഒരു ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ, 2026 ജനുവരി 14 ന് അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം ഇന്ത്യൻ ജലാതിർത്തിക്കുള്ളിൽ ഒരു പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടികൂടി”- ഗുജറാത്ത് ഡിഫൻസ് പിആർഒ വിംഗ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

 

അൽ-മദീന എന്ന പാക് ബോട്ടിൽ ആകെ ഒമ്പത് ജീവനക്കാരെ കണ്ടെത്തി. രാജ്യത്തിന്റെ സമുദ്രമേഖലയിലുടനീളം നിരന്തരമായ ജാഗ്രതയും നിയമപാലനവും വഴി ഇന്ത്യയുടെ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള ഐസിജിയുടെ അചഞ്ചലമായ പ്രതിബദ്ധത ഇതിലൂടെ ഉറപ്പിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *