അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം(പൂപ്പൊലി-2026) സമാപിച്ചു. ഈ മാസം ഒന്നിനായിരുന്നു തുടക്കം. സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പൂപ്പൊലി കേരളമാകെ അറിയപ്പെടുന്ന പുഷ്പമേളയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ സക്കീര്‍ ഹുസൈന്‍ പ്രസംഗിച്ചു. പുഷ്പമേളയുടെ ഭാഗമായി നടന്ന കാര്‍ഷിക എക്‌സിബിഷനില്‍ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം ടീ ബോര്‍ഡ് ഓഫ് ഇന്ത്യ കരസ്ഥമാക്കി. കൃഷി വകുപ്പിന്റെ സ്റ്റാളിനാണ് രണ്ടാം സ്ഥാനം.


