ബംഗളുരു: നന്ദി ഹിൽസിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹന അപകടത്തിൽ മലയാളി യുവതി മരിച്ചു. അമേരിക്കയിലുള്ള പാസ്റ്റർ ഹാബേൽ ജോസഫിന്റെ മകൾ പെർസീസ് ഹാബേൽ ജോസഫ് ആണ് മരിച്ചത് 28 വയസ്സായിരുന്നു പ്രായം. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം നടന്നത്.
യുവതിയും, സഹോദരനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു സ്പീഡ് ബ്രേക്കറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെർസീസിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു..
മാതാവ് ജെസ്സി ഹാബേൽ ജോസഫ്, സഹോദരങ്ങൾ പ്രത്യാശ്, തേജസ്. ബംഗളുരുവിലെ ഹൊറമാവ് അഗര ഐപിസി ബഥേൽ വേർഷിപ്പ് സഭാംഗമാണ് യുവതി. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു…


