മലപ്പുറം: എടക്കരയിൽ സ്വന്തം മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. തോണിക്കൈ സ്വദേശി ഷിജു (48) ആണ് ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തിൽ മരിച്ചത്. വീടിന് സമീപം ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ലോറി ഉരുണ്ടിറങ്ങി ദേഹത്ത് കയറുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും, ഉടമയും ഷിജു തന്നെയായിരുന്നു. വീടിന് സമീപമുള്ള ചെറിയ ഇറക്കത്തിലുള്ള വഴിയിലാണ് ഷിജു മിനി ലോറി നിർത്തിയിട്ടിരുന്നത്..ലോറി നിയന്ത്രണം വിട്ട് ഉരുണ്ടു വന്നത്. ഷിജുവിന്റെ ദേഹത്ത് തട്ടിയ ലോറി അദ്ദേഹത്തെ വഴിയിലേക്ക് തള്ളിയിടുകയും കഴുത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷിജുവിന് ജീവൻ നഷ്ടപ്പെട്ടു.അപകടം നടന്ന ഉടൻ തന്നെ ശബ്ദം കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തിയെങ്കിലും ഷിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നുഹാൻഡ് ബ്രേക്ക് ശരിയായി ഇടാതിരുന്നതോ അതോ മറ്റ് സാങ്കേതിക തകരാറുകളോ ആകാം വാഹനം ഉരുണ്ടു നീങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന മിനിലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമ മരിച്ചു


