പീച്ചങ്ങോട് (വയനാട്) : 12 വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ. വീട്ടിലെ അടുക്കളയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവിവരം അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി. വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരണകാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നാണ് സൂചന.
12 വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു


