രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ.നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കെപിസിസി സംഘടിപ്പിക്കുന്ന മഹാ പഞ്ചായത്തിൽ പങ്കെടുക്കുന്നതിനായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. ഉച്ചയ്ക്ക് കൊച്ചിയിൽ എത്തുന്ന അദ്ദേഹം പ്രിയദർശിനി സാഹിത്യ പുരസ്‌കാരം ലീലാവതിക്ക് സമ്മാനിക്കും. തുടർന്ന് മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാ പഞ്ചായത്തിൽ പങ്കെടുക്കും. തദ്ദേശത്തിൽ ജയിച്ച 7848 കോൺഗ്രസ് ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ


