തിരുനെല്ലി : വയനാട് തിരുനെല്ലി കാളിന്ദി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശികളെ നാട്ടുകാരുടെ ധീരമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപെട്ടു.ഞായറാഴ്ച വൈകിട്ടോടെ തിരുനെല്ലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം .നദിയുടെ ആഴം കുറഞ്ഞ ഭാഗമെന്ന് കരുതി ഇറങ്ങിയ വിദേശ സഞ്ചാരികളിൽ ഒരാൾ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു.സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ വനിതയും വെള്ളക്കെട്ടിൽ മുങ്ങിതാഴ്ന്നു. തുടർന്ന് നാട്ടുകാർ രണ്ടു പേരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു
നദിയിൽ കുളിക്കാനിറങ്ങി മുങ്ങിതാഴ്ന്ന രണ്ട് വിദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി


