കൊല്ലം:വിവാഹ വിരുന്നിനായി പോയി മടങ്ങുകയായിരുന്ന ഒമ്പതുവയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ടൂറിസ്റ്റ് ബസ് ജീവനക്കാരനെ പോലീസ് പിടികൂടി. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ 50-കാരൻ റെജിയാണ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം കൊല്ലത്തുനിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ബസ്സിലെ തിരക്കും ബഹളവും മുതലെടുത്ത്, ക്ലീനറായ റെജി കുട്ടിയെ തന്ത്രപൂർവ്വം ബസ്സിന്റെ പിൻസീറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആരും കാണില്ലെന്ന് പ്രതി കരുതിയെങ്കിലും, അനുഭവിച്ച ദുരന്തം കുട്ടി തന്റെ അമ്മയെ ധീരമായി അറിയിച്ചു.
മകനിൽ നിന്നും വിവരമറിഞ്ഞ മാതാപിതാക്കൾ ഒട്ടും വൈകാതെ തന്നെ കടയ്ക്കൽ പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ ബസ്സിൽ വെച്ച് തന്നെ പൊക്കി. വൈദ്യപരിശോധനയ്ക്കും നിയമനടപടികൾക്കും ശേഷം പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
നമ്മുടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഇനിയെങ്കിലും നമ്മൾ അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു., ആൾക്കൂട്ടത്തിനിടയിലും കണ്ണൊന്ന് തെറ്റിയാൽ ഇരപിടിക്കാൻ, കാത്തിരിക്കുന്നവർ ഉണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവം.



