വയനാട് ഗവ മെഡിക്കല്‍ കോളെജിലെ എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജം 

വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ പുതുതായി സ്ഥാപിച്ച എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജമായി. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മെഷീന്‍ ഒ.പി വിഭാഗത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ തകരാറിലായ എക്‌സ്-റേ മെഷീന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മള്‍ട്ടിപര്‍പ്പസ് ബ്ലോക്കിലെ മെഡിക്കല്‍ വാര്‍ഡില്‍ മെഷീന്‍ സ്ഥാപിക്കുന്നതോടെ മെഡിക്കല്‍ കേളെജിലെ രണ്ട് എക്‌സ്- റേ യൂണിറ്റിലൂടെ രോഗികള്‍ക്ക് സേവനം ലഭ്യമാകും. നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച തുക വിനിയോഗിച്ച് ഫുള്ളി ഓട്ടോമാറ്റിക് എക്‌സ്-റേ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *