വയനാട് ജില്ലാ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

കല്‍പ്പറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രസംഘം രൂപീകരിച്ചു. ഭാരവാഹികളായി പി.ടി. മന്‍സൂര്‍(പ്രസിഡന്റ്), കെ. സേതുമാധവന്‍(സെക്രട്ടറി), കെ.ആര്‍. രഘു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. തിരികെവന്ന പ്രവാസികളുടെ പുനരധിവാസം, സാമ്പത്തിക സാക്ഷരത, സ്വയംതൊഴില്‍ പരിശീലനം തുടങ്ങിയവ സംഘത്തിന്റെ ലക്ഷ്യങ്ങളാണ്. സംഘത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി നിര്‍വഹിച്ചു. പി.ടി. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.സരുണ്‍ മാണി സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. നാണു നന്ദിയും പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *