സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്ടിൽ. വയനാട്ടിൽ ആറിടങ്ങളിൽ അതിതീവ്ര മഴ പെയ്‌തുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തേറ്റമല, മക്കിയോട്, തവിഞ്ഞാൽ, ആലാറ്റിൽ, വട്ടോളി, കുഞ്ഞോം ഭാഗങ്ങളിൽ തീവ്രമഴ രേഖപ്പെടുത്തി. സംസ്ഥാനത്തെ 45 ഇടങ്ങളിൽ ഇന്നലെ 100 മില്ലിലിറ്ററിന് മുകളിൽ മഴ ലഭിച്ചു.