കുടുംബശ്രീ സി ഡി എസ് പുതിയ ഭരണസമിതി ചുമതലയേറ്റു

ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ഭരണസമിതി അംഗങ്ങൾ എന്നിവരാണ് ചുമതയേറ്റത്.

 

ജില്ലയിലെ 28 സി.ഡി.എസുകളിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. കുടുംബശ്രീയുടെ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിലെ 9111 അയൽക്കൂട്ടങ്ങളിലും 553 എ.ഡി.എസുകളിലും തെരഞ്ഞെടുപ്പ് നടത്തിയാണ് സി.ഡി.എസ് തെരഞ്ഞെടുപ്പ് ഫെബ്രുവരി മാസം 20 ന് സംസ്ഥാനത്ത് ഉടനീളം നടന്നത്. മൂന്ന് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. ഒരു ലക്ഷം വരുന്ന അയൽക്കൂട്ട അംഗങ്ങൾ ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *