കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിനെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. കണ്ണൂരിലെ വിവിധ പരിപടികൾക്കായി എത്തിയ വീണ ജോർജ് തിരികെ വന്ദേ ഭാരത് യാത്രയ്ക്കായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മന്ത്രിയും കെ എസ് യു പ്രവർത്തകരും തമ്മിൽ വാക്ക്ത്തർക്കം ഉണ്ടായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു . തന്റെ കൈ പിടിച്ച് തിരിച്ചതായും കഴുത്തിനു പിടിച്ച് തള്ളിയതായും മന്ത്രി പറഞ്ഞു. മന്ത്രിയെ പരിശോധനക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂരിൽ കെ എസ് യു പ്രതിഷേധം. മന്ത്രി വീണ ജോർജിന് പരിക്ക്



