ജില്ലാതല പട്ടയമേള ഇന്ന് ബത്തേരിയിൽ

സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ ഹാളിൽ നടക്കുന്ന ജില്ലാതല പട്ടയ മേള ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പട്ടയ മേളയിൽ 795 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 188 ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങൾ, 77 മിച്ചഭൂമി പട്ടയങ്ങൾ, 300 ക്രയ സർട്ടിഫിക്കറ്റുകൾ, 13 കൈവശരേഖ, മൂന്ന് ദേവസ പട്ടയങ്ങൾ കൈമാറുന്നു. ജില്ലാതല പട്ടയ മേളയിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി പങ്കെടുക്കും. പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു അധ്യക്ഷനാകുന്ന പരിപാടിയിൽ പ്രിയങ്ക ഗാന്ധി എം പി, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ബത്തേരി നഗരസഭ പേഴ്സൺ റസീന അബ്ദുൾ കാദർ, ബത്തേരി – പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ പ്രസന്ന ശശീന്ദ്രൻ, ടി.എസ്. ദിലീപ് കുമാർ, സബ് കലക്ടർ അതുൽ സാഗർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *