കൽപ്പറ്റ:കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ട്രൈബല്‍ ഫുട്‌ബോള്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) രാവിലെ 10 ന് തുടക്കമാവും. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാതല മത്സരം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഒന്ന് വരെ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ പങ്കെടുക്കും. തദ്ദേശീയ മേഖലയിലെ യുവജനതയുടെ കായിക-സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ട്രൈബല്‍ സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്.
എം.എല്‍.എ ടി.സിദ്ദീഖ് അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം.പ്രഭാകരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ്, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഗവേണിങ് ബോഡി അംഗം കെ.കെ ലതിക, എസ്.ഐ.എസ്.ഡി പ്രോഗ്രാം ഓഫീസര്‍ പി. എസ് പ്രദീപ് കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, നഗരസഭ കൗണ്‍സിലര്‍ പി. പി ബിന്ദു, കല്‍പ്പറ്റ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.



