കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയാണ് വില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. ഉച്ചയോടെ വില കുറഞ്ഞ് 1,18,080 രൂപയിലേക്ക് താഴ്ന്നിരുന്നു.
ഇന്നത്തെ വിപണി നിരക്കുകൾ
22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,810 രൂപ | പവന് ₹1,18,480 രൂപ
18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,165 രൂപ | പവന് ₹97,320 രൂപ



