ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തു. വിജയ്ക്ക് അവിഹിതബന്ധം ഉള്ളതായാണ് ഭാര്യ വിവാഹമോചന ഹർജിയിൽ ആരോപിക്കുന്നത്. വ്യഭിചാരം, ക്രൂരത തുടങ്ങിയ കാരണങ്ങളാൽ ഇണയ്ക്ക് വിവാഹമോചനം തേടാൻ അനുവദിക്കുന്ന 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലെ പ്രത്യേക വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് സംഗീത നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
വിജയ് ഒരു സിനിമാനടിയുമായി അവിഹിതബന്ധം പുലർത്തുന്നതായാണ് സംഗീതയുടെ ആരോപണം. 2021ൽ ഈ ബന്ധം താൻ കണ്ടെത്തിയതായും സംഗീത പറയുന്നു. സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(a) ഉം 27(1)(d) ഉം പ്രകാരം ഈ കാരണത്താൽ തനിക്ക് വിവാഹമോചനം വേണമെന്ന് ഹർജിയിൽ സൂചിപ്പിക്കുന്നു. 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, ഇണ വ്യഭിചാരം ചെയ്തതായോ അല്ലെങ്കിൽ എതിർ കക്ഷിയോട് ക്രൂരത കാണിച്ചതായോ കണ്ടെത്തിയാൽ കോടതിക്ക് വിവാഹമോചനം അനുവദിക്കാവുന്നതാണ്.



