സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ മാറ്റങ്ങൾ തുടരുന്നു. ഇന്നലെ ഒരു പവന് 1,25,040 രൂപയായിരുന്ന സ്വർണവില ഇന്ന് നേരിയ ഇടിവോടെ 1,24,680 ആയി രേഖപ്പെടുത്തി. ഗ്രാമിന് 15,585 രൂപയാണ് നിലവിലെ നിരക്ക്. വിപണിവില ₹1,24,680 ആയിരുന്നാലും മൂന്ന് ശതമാനം ജിഎസ്ട‌ി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേർക്കുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം ₹1.40 ലക്ഷം വരെ ചെലവാകുമെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.

 

മാർച്ച് മാസത്തിലെ സ്വർണവില മാറ്റങ്ങൾ

 

മാർച്ച് 1 – 1,26,920

 

മാർച്ച് 2 (രാവിലെ) – 1,24,520

 

മാർച്ച് 2 (ഉച്ചയ്ക്ക്) – 1,25,040

 

മാർച്ച് 3 – 1,24,680

 

ആഗോള വിപണിയിലെ അനിശ്ചിതത്വവും പശ്ചിമേഷ്യൻ സംഘർഷവും തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ഇനിയും ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *