സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ (37) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ വേണ്ടി പുറതിറങ്ങിയിരുന്നു. പിന്നീട് 12 മണിയായിട്ടും കാണാത്തത്തിനെ തുടർന്നുള്ള തിരച്ചിലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സൂചന



