പാചകവാതക ക്ഷാമം; ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ളും പ​ല​തും പൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ നി​ല​നി​ൽ​പ്പി​നാ​യി മെ​നു​വി​ൽ മാ​റ്റം വ​രു​ത്തി ഹോ​ട്ട​ലു​ക​ൾ. താ​ൽ​കാ​ലി​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വാ​ണി​ജ്യ സി​ല​ണ്ട​റു​ക​ൾ കി​ട്ടാ​യ​തോ​ടെ വി​റ​ക് അ​ടു​പ്പ് ഉ​ൾ​പ്പ​ടെ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ്. പ​ല ഹോ​ട്ട​ലു​ക​ളും വി​റ​കും ത​മി​ഴ്നാ​ട് മോ​ഡ​ൽ അ​ടു​പ്പു​മൊ​ക്കെ ഒ​രു​ക്കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​റ​ക്, അ​റ​ക്ക​പൊ​ടി, പോ​ള, ഉ​ണ​ക്ക​തൊ​ണ്ട് തു​ട​ങ്ങി​യ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ൾ. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ മെ​നു​വി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി പ്ര​തി​സ​ന്ധി നേ​രി​ടാ​നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ളു​ടെ തീ​രു​മാ​നം. പാ​ച​ക​ത്തി​ന് ദീ​ർ​ഘ​നേ​രം ഇ​ന്ധ​നം ആ​വ​ശ്യ​മാ​യി വ​രു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി.

 

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട ഭ​ക്ഷ​ണ​മാ​യ പൊ​റോ​ട്ട​യാ​ണ് മി​ക്ക ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും പു​റ​ത്താ​യ വി​ഭ​വം. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ൽ ദോ​ശ​യും അ​പ്പ​വും ച​പ്പാ​ത്തി​യു​മൊ​ക്കെ പ​ല​യി​ട​ത്തും പു​റ​ത്താ​യി.പ​ക​രം ഇ​ഡ​ലി​യും പു​ട്ടു​മാ​ണ് ഇ​ടം​പി​ടി​ച്ച​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​മെ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. സാ​മ്പാ​ർ, ച​മ്മ​ന്തി, മു​ട്ട​ക്ക​റി, വെ​ജി​റ്റ​ബ്ൾ കു​റു​മ, ക​ട​ല​ക്ക​റി, ബീ​ഫ് ക​റി എ​ന്നി​വ​യും വ​ലി​യ അ​ള​വി​ൽ ഉ​ണ്ടാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​മാ​യ ഊ​ണ് മി​ക്ക ഹോ​ട്ട​ലു​ക​ളും ഒ​ഴി​വാ​ക്കി. ബി​രി​യാ​ണി, മ​ന്തി, ക​ഞ്ഞി എ​ന്നി​വ​യും മി​ക്ക ഹോ​ട്ട​ലു​ക​ളും നി​ല​നി​ർ​ത്തി. ഒ​റ്റ​ത്ത​വ​ണ പാ​ച​കം ചെ​യ്ത് തീ​രും വ​രെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ൽ ഗ്യാ​സി​ന് പ​ക​രം വി​റ​ക് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​യു​ടെ പാ​ച​കം. രാ​ത്രി വി​ഭ​വ​ങ്ങ​ളാ​യി മ​ന്തി​യും അ​ൽ​ഫാ​മും തു​ട​രു​മ്പോ​ൾ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളും പൊ​റോ​ട്ട​യും പു​റ​ത്താ​യി.ചാ​യ ന​ൽ​കാ​നാ​യി മി​ക്ക​യി​ട​ത്തും വൈ​ദ്യു​ത കെ​റ്റി​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി. വി​റ​ക് അ​ടു​പ്പും അ​റു​ക്ക​പൊ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള അ​ടു​പ്പു​ക​ളും പ​ല​യി​ട​ത്തും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​ട്ടി​ട്ട് ചാ​യ​ക്ക​ട​കളും ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളുംമ​ല​ബാ​ർ ചെ​റു​ക​ടി വി​ഭ​വ​ങ്ങ​ളു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചാ​യ​ക്ക​ട​ക​ൾ മി​ക്ക​തും പൂ​ട്ടി. രാ​ത്രി​യും പ​ക​ലും വ​ലി​യ തി​ര​ക്കോ​ടെ പ്ര​വ​ർ​ത്തി​ച്ച​വ​യാ​ണ് ഇ​ത്ത​രം ചാ​യ​ക്ക​ട​ക​ൾ. പാ​ച​ക​വാ​ത​കം കി​ട്ടാ​താ​യ​തോ​ടെ ന​ഗ​ര​ത്തി​ലെ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു തു​ട​ങ്ങി. ‘ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കി​ല്ല’ എ​ന്ന ബോ​ർ​ഡ് തൂ​ക്കി​യ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. ന​ഗ​ര​ത്തി​ൽ ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഉ​ച്ച​യൂ​ണ് ഉ​ൾ​പ്പ​ടെ ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഭ​ക്ഷ​ണ​ത്തി​നാ​യി പ​ല​രും പ​ണം മു​ൻ​കൂ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ജീ​വ​ന​ക്കാ​രാ​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി തു​ട​ങ്ങി. പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി അ​ടു​ത്തൊ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് അ​വ​ർ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ൾ തൊ​ഴി​ലാ​ളി ക്ഷാ​മ​വും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കും. ‘പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കും’പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ കി​ട്ടാ​ത്ത​ത് ഹോ​ട്ട​ൽ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ങ്കി​ലും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് സി. ​നാ​യ​ർ പ​റ​ഞ്ഞു.

 

ഗ്യാ​സി​നു പ​ക​രം വി​റ​ക് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​മി​ഴ്നാ​ട് മോ​ഡ​ൽ അ​ടു​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ മെ​നു​വി​ൽ മാ​റ്റം വ​രു​ത്തി. ഒ​റ്റ​ത്ത​വ​ണ പാ​ച​കം ചെ​യ്യാ​വു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​ധാ​ന്യം. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​റി​ക​ട​ക്കാ​ൻ ബ​ദ​ൽ തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് തേ​ടു​ക​യാ​ണ് ഹോ​ട്ട​ൽ​മേ​ഖ​ല​യും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളും. ഗ്യാ​സ് അ​ടു​പ്പി​ന് സ​മാ​ന​മാ​യ തീ​യും ചൂ​ടും ല​ഭി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ പ്ര​ത്യേ​ക​ത​രം വി​റ​ക് അ​ടു​പ്പാ​ണ് ഇ​പ്പോ​ൾ ത​രം​ഗം. ഇ​തോ​ടൊ​പ്പം പ്ര​ത്യേ​ക​ത​രം വി​റ​ക് അ​ടു​പ്പു​ക​ൾ​ക്കും പ്ര​ചാ​രം വ​ർ​ധി​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​വ​രു​ന്ന​ത് ഇ​രു​മ്പി​ലും സ്റ്റീ​ലി​ലും നി​ർ​മി​ച്ച വ​ട്ട​ത്തി​ലു​ള്ള അ​ടു​പ്പു​ക​ളാ​ണ്. ചി​ര​ട്ട​യും വി​റ​കും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. ഒ​രു ദി​വ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് 20 മു​ത​ൽ 25 കി​ലോ വ​രെ വി​റ​ക് വേ​ണം. വി​റ​ക് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി സ്റ്റൗ​വി​ന്റെ ഒ​രു ഭാ​ഗ​ത്തെ പാ​ളി തു​റ​ന്ന് അ​ക​ത്തേ​ക്ക് വ​ച്ച് അ​ട​ച്ചു​വെ​ക്കു​ന്ന ത​ര​ത്തി​ലാ​ണു നി​ർ​മാ​ണം. വ​ലി​പ്പം അ​നു​സ​രി​ച്ച് 35,000 മു​ത​ൽ 1.5 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല. സാ​ധാ​ര​ണ വി​റ​ക് അ​ടു​പ്പി​നേ​ക്കാ​ൾ ഇ​ന്ധ​ന​ക്ഷ​മ​ത ല​ഭി​ക്കു​ന്ന റോ​ക്ക​റ്റ് അ​ടു​പ്പി​നും ആ​വ​ശ്യ​ക്കാ​രെ​റെ​യാ​ണ്. എ​ൽ ആ​കൃ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത അ​ടു​പ്പി​ൽ നി​ന്ന് വേ​ഗ​ത്തി​ൽ ചൂ​ട് പാ​ത്ര​ത്തി​ലെ​ത്തും. പു​ക​ശ​ല്യ​മി​ല്ലാ​ത്ത അ​ടു​പ്പാ​ണി​ത്. ചെ​റി​യ സി​ലി​ണ്ട​ർ പോ​ലി​രി​ക്കു​ന്ന അ​ടു​പ്പാ​ണ് ബു​ള്ള​റ്റ് എ​ന്ന പേ​രി​ലു​ള്ള​ത്. ഒ​രു കി​ലോ​ഗ്രാം വി​റ​കോ ചി​ര​ട്ട​യോ ഉ​ണ്ടെ​ങ്കി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ പാ​ച​കം ചെ​യ്താം. ഗ്യാ​സ് അ​ടു​പ്പി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ വെ​ള്ളം തി​ള​പ്പി​ക്കാ​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.റോ​ക്ക​റ്റ്, ബു​ള്ള​റ്റ് അ​ടു​പ്പി​ന് ആ​വ​ശ്യം വ​ർ​ധി​ച്ചു. അ​ടു​പ്പു​ക​ളു​ടെ ചെ​റി​യ മോ​ഡ​ലി​ന് 1,000 മു​ത​ൽ 2,500 രൂ​പ വ​രെ​യാ​ണ് വി​ല. ഹോ​ട്ട​ലു​ക​ൾ​ക്കും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള അ​ടു​പ്പു​ക​ൾ​ക്ക് 12,000 രൂ​പ മു​ത​ൽ 60,000 രൂ​പ വ​രെ വി​ല​യാ​കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *