നീലഗിരി ജില്ലയിലെ പാട്ടവയലിന് സമീപം വെള്ളരിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മീൻ പിടിക്കാൻ പോയ യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം അന്ന് തന്നെ കണ്ടെത്തി. ബിതിർക്കാട് സ്വദേശി കവിയരശൻൻ്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.കൽപ്പറ്റയിൽ നിന്നും എത്തിയ തുർക്കി രക്ഷാപ്രവർത്തകരാണ് പാലവയൽ പാലത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.