തരുവണ:ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹജ്ജാജിമാർക്ക് ഏപ്രിൽ 14 ചൊവ്വാഴ്ച ഹജ്ജ് പ്രാക്ടിക്കൽ ക്ലാസും, യാത്രയയപ്പും, സ്നേഹവിരുന്നും നൽകുമെന്ന് തരുവണ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി മുടങ്ങാതെ നടത്തിവരുന്ന ഹജ്ജ് പ്രാക്ടിക്കൽ ക്ലാസ് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെ തരുവണ മീത്തൽ മദ്രസ്സയിൽ നടക്കും.
ഹജ്ജാജിമാർക്ക് പ്രാക്ടിക്കൽ ക്ലാസ് ഏപ്രിൽ 14 ന്



