എൽപിജി ലഭ്യത: പരിഭ്രാന്തി ഒഴിവാക്കാൻ ബോധവത്ക്കരണം നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

ന്യൂ ഡെൽഹി:രാ​ജ്യ​ത്ത് എ​ൽ​പി​ജി ല​ഭ്യ​ത​യെ​ക്കു​റിച്ച് പ​ട​രു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ച​ക​വാ​ത​ക ക്ഷാ​മ​മു​ണ്ടെ​ന്ന കിം​വ​ദ​ന്തി​ക​ൾ ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​താ​യും ഇ​ത് അ​നാ​വ​ശ്യ​മാ​യ വാ​ങ്ങ​ലു​ക​ളി​ലേ​ക്കും പൂ​ഴ്ത്തി​വെ​യ്പ്പു​ക​ളി​ലേ​ക്കും ന​യി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

 

ഇ​ത്ത​രം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ക​ത്തെ​ഴു​തി.നി​ല​വി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ 17 സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ൽ​പി​ജി ല​ഭ്യ​ത​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്.

 

ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ബാ​ക്കി​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​ത്ത​ത് കിം​വ​ദ​ന്തി​ക​ൾ പ​ട​രാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സേ​ന പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും ഇ​ല​ക്‌‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

 

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യെ ബാ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ൽ​പി​ജി ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. എ​ന്നാ​ൽ രാ​ജ്യ​ത്ത് മ​തി​യാ​യ അ​ള​വി​ൽ പാ​ച​ക​വാ​ത​കം ല​ഭ്യ​മാ​ണെ​ന്നും വി​ത​ര​ണം സു​ഗ​മ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ഉ​റ​പ്പു​ന​ൽ​കി. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് അ​മി​ത ലാ​ഭ​ത്തി​നാ​യി സി​ലി​ണ്ട​റു​ക​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും പൂ​ഴ്ത്തി​വെ​യ്ക്കു​ന്ന​വ​ർ​ക്കും ക​രി​ഞ്ച​ന്ത​ക്കാ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *