ബത്തേരി: ബീനാച്ചി – പനമരം റോഡിൽ പുഞ്ചവയൽ മുതൽ മാത്തൂർ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്തതിനാൽ അപകട സാധ്യത മുന്നിൽക്കണ്ട് അനിശ്ചിത കാലത്തേക്ക് ഈ ഭാഗത്തെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കെ.ആർ.എഫ്.ബി പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഈ റോഡിലൂടെ പനമരം ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ നെല്ലിയമ്പം റോഡ് വഴി തിരിച്ചുവിടും.
ബീനാച്ചി – പനമരം റോഡിൽ ഗതാഗതം നിരോധിച്ചു.


