ഹോർമുസ് കടലിടുക്കിൽ ഉടൻ ഉപരോധം ആരംഭിക്കും’: ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഉടൻ ഉപരോധം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസിലേക്ക് പ്രവേശിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും തടയുമെന്നും ട്രംപിന്റെ ഭീഷണി. ഇതിനായുള്ള നടപടി യുഎസ് നാവിക സേന ഉടൻ ആരംഭിക്കും. ഇറാന് ടോൾ നൽകുന്ന എല്ലാ കപ്പലുകളെയും നിരോധിക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകിയതായും ട്രംപ്.

നിയമവിരുദ്ധമായ ടോൾ അടയ്ക്കുന്ന ആരെയും സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഇസ്ലാമാബാദ് ചർച്ചയിൽ മിക്ക കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ആണവ സമ്പുഷ്ടീകരണ വിഷയത്തിൽ മാത്രമാണ് ചർച്ചകൾ ഉടക്കിയത്. ഇറാനികൾ കടലിടുക്കിൽ സ്ഥാപിച്ച മൈനുകളും അമേരിക്ക നശിപ്പിക്കും. അമേരിക്കൻ സൈന്യത്തിന് നേരെ വെടിയുതിർത്താൽ നരകമായിരിക്കും ഉത്തരം. നിയമവിരുദ്ധമായ കൊള്ളയടിക്കലിന് ഇറാനെ അനുവദിക്കില്ലെന്നും ട്രംപ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *