കേളകം: വിവാഹ വാഗദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അസിസ്റ്റൻ്റ് വികാരി റിമാൻഡിൽ, കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരിയായിരുന്ന സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ ഫാ.അഖിൽ ജോഷി (33) യെയാണ് റിമാണ്ട് ചെയ്‌തത്. കഴിഞ്ഞ വർഷം ഏപ്രിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് കഴിഞ്ഞ മാസം പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പിന്നീട് ഒളിവിലായിരുന്ന പ്രതിയെ കേളകം എസ് എച്ച് ഒ ഇതിഹാസ് താഹയും സംഘവും പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് 26ന് ഇയാളെ മാനന്തവാടി രൂപതയിൽ നിന്നും സസ്‌പെൻ്റ് ചെയിരുന്നു.
പോക്സോ കേസ്: അസി.വികാരിയെ റിമാൻ്റ് ചെയ്‌തു


