വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍ പ്രവര്‍ത്തിക്കും. കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍, ചിരട്ട, മുള ഉത്പന്നങ്ങള്‍, പലഹാരങ്ങള്‍, സൂക്ഷ്മസംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍, അച്ചാറുകള്‍, ചിപ്‌സ്, ശര്‍ക്കരവരട്ടി, എന്നിവയും ലഭിക്കും.
കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു


