വോട്ടിങ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശങ്ങൾ ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജി.യു.പി സ്‌കൂളിലെ 129-ാം നമ്പർ ബൂത്തിലായിരുന്നു ചട്ടലംഘനം നടന്നത്.

 

സമൂഹമാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. സൈബർ ക്രൈം ഇൻസ്‌പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *