സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചൊവ്വവരെ വിഷു ചന്തകൾ പ്രവർത്തിക്കും

കൊച്ചി : വിഷുക്കണിയും വിഷുക്കൈനീട്ടവുമായി സപ്ലൈകോ വിഷു മാർക്കറ്റുകൾ സംസ്ഥാനത്ത്‌ സജീവം. മാവേലിസ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചൊവ്വവരെ വിഷു ചന്തകൾ പ്രവർത്തിക്കും.

വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവയും സപ്ലൈകോ വിഷുവിന്‌ ഒരുക്കിയിട്ടുണ്ട്. 101 ര‍ൂപ വിഷുക്കൈനീട്ടം സപ്ലൈകോ മെഡിക്കല്‍ സ്റ്റോർ, പെട്രോള്‍ ബങ്ക്‌, എല്‍പിജി ഔട്ട്‌ലെറ്റ്‌ എന്നിവ ഒഴികെയുള്ള വിൽപ്പനശാലകളില്‍നിന്ന് 1000 രൂപയ്‌ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവർക്ക്‌ വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും.

ഈ കൂപ്പണുമായി 16 മുതല്‍ മെയ് 30വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളില്‍നിന്ന് 1000 രൂപയ്‌ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുമ്പോൾ 101 രൂപ കിഴിവ്‌ ലഭിക്കും. വിഷുക്കണി കിറ്റ്‌ 1250 രൂപയുടെ 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഷുക്കണി കിറ്റ്‌ സപ്ലൈകോ ഒ‍ൗട്ട്‌ലെറ്റുകളിൽ കിട്ടും. കിറ്റ് 1001 രൂപയ്‌ക്കാണ് സപ്ലൈകോ നല്‍കുന്നത്.

പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കരപ്പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ശബരി ഉൽപ്പന്നങ്ങളും വേഗത്തിൽ വിറ്റഴിയുന്ന ഉപഭോക്‌തൃ ഉൽപ്പന്നങ്ങളും പ്രത്യേകനിരക്കില്‍ വിഷു ചന്തകളിൽ ലഭ്യമാണ്‌.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *