പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു ബജാജ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുതുമയാര്‍ന്ന സ്റ്റൈല്‍ ആണ് പുതുക്കിയ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ബൈക്കിന് ലഭിച്ചിരിക്കുന്ന പുതിയ ഗ്രാഫിക്‌സ് ഇതിന് ഉത്തമ ഉദാഹരണമാണ്. പുതിയ ഗ്രാഫിക്‌സ് കൂടുതല്‍ മൂര്‍ച്ചയുള്ളതും ആധുനികവുമായ രൂപം നല്‍കുന്നു. കൂടാതെ മാറ്റു കൂട്ടാന്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിട്ടുണ്ട്.

പുതിയ ബജാജ് പള്‍സര്‍ 180ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി യാത്രക്കാരന് ഫോണ്‍ കോളുകളെയും എസ്എംഎസുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. 8,500 ആര്‍പിഎമ്മില്‍ 16.77 ബിഎച്പി കരുത്തും 6,500 ,500 ആര്‍പിഎമ്മില്‍ 15 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 178.61 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *