ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്

സീസണിലെ തങ്ങളുടെ രണ്ടാം വിജയം കുറിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരെയും നഷ്ടമായി. ഈ സീസണില്‍ രാജസ്ഥാന്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. ഹൈദരാബാദിന്റെ യുവ ബൗളര്‍മാരായ പ്രഫുല്‍ ഫിംഗെ, സാഖിബ് ഹുസൈന്‍ എന്നിവരുടെ തകര്‍പ്പന്‍ ബോളിങ്ങാണ് രാജസ്ഥാനെ തകര്‍ത്തത്. ഇരുവരും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പ്രഫുല്‍ ഫിംഗെ രാജസ്ഥാന്റെ തുടക്കം തന്നെ പാളിച്ചു. ഒരു ഘട്ടത്തില്‍ 9 റണ്‍സിന് 5 വിക്കറ്റ് എന്ന അതീവ ദയനീയ നിലയിലായിരുന്നു രാജസ്ഥാന്‍. മധ്യനിരയില്‍ ഡോണ്‍വോണ്‍ ഫെറേറിയ (69), രവീന്ദ്ര ജഡേജ (45) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് രാജസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *