ഗുണ്ട്പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി കോരയങ്ങാട് തെരുവിൽ അദ്വൈത് (16) ആണ് മരിച്ചത്.വിഷു ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

 

യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് ഗുണ്ട്പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് അപകടം. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്ത് തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിയാണ് അപകടമുണ്ടായതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. അപകടം ഉണ്ടായ ഉ‌ടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *