സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. ഇന്ന് കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെ ഉയർന്ന താപനില രേഖപ്പെടുത്തി. കോട്ടയത്തും കോഴിക്കോടും പാലക്കാടും ഉയർന്ന താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പാലക്കാട് – 39.6°C താപനില രേഖപ്പെടുത്തി. സാധാരണയിൽ നിന്നും +3.1°C കൂടുതലാണ് താപനില.
പുനലൂർ – 38.6°C (+3.3°C), കോട്ടയം – 37.5°C (+3.3°C), കോഴിക്കോട് – 37.2°C (+2.6°C), വെള്ളാനിക്കര – 36.9°C (+1.9°C) CIAL കൊച്ചി – 36.8°C (+2.4°C), കണ്ണൂർ എയർപോർട്ട് – 36.5°C, തിരുവനന്തപുരം നഗരം – 36.1°C (+2.4°C), തിരുവനന്തപുരം എയർപോർട്ട് – 35.0°C (+1.8°C), കണ്ണൂർ – 35.0°C (സാധാരണതന്നെ), കരിപ്പൂർ എയർപോർട്ട് – 34.6°C (+0.4°C), നേവൽ എയർ സ്റ്റേഷൻ കൊച്ചി – 32.6°C (-0.4°C കുറവ്) താപനില രേഖപ്പെടുത്തി.
ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ്..
ഇന്ന് മുതൽ 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് മുതൽ ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


