കാലിക്കറ്റ് എന്‍.ഐ.ടി പുതിയ ഒഴിവുകള്‍; 50,000 തുടക്ക ശമ്പളം; വിവിധ ഡിഗ്രി, ഡിപ്ലോമക്കാര്‍ക്ക് അവസരം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- കാലിക്കറ്റില്‍ ജോലി നേടാന്‍ അവസരം. മീഡിയ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 20ന് മുന്‍പായി അപേക്ഷിക്കണം.

 

തസ്തികയും ഒഴിവുകളും

 

◾നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാലിക്കറ്റില്‍ മീഡിയ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ ആകെ ഒഴിവുകള്‍ 01.

 

◾ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു വര്‍ഷം കൂടി നീട്ടി ലഭിക്കാം.

 

പ്രായപരിധി

 

◾40 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരം.

 

യോഗ്യത

 

◾കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/ ഇംഗ്ലീഷ് ലിറ്ററേച്ചറിലോ ഫസ്റ്റ് ക്ലാസ് ഡിഗ്രി. / ഇംഗ്ലീഷ് വിത്ത് കോപ്പി എഡിറ്റിങ്.

 

◾ജേണലിസത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.

 

◾ഏതെങ്കിലും മീഡിയ ഹൗസിന് കീഴിലായി രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

 

◾പ്രസ് കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലിങ്, ഇംഗ്ലീഷ്-മലയാളം പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.

 

ശമ്പളം

 

◾തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപമുതല്‍ 70,000 രൂപവരെ ശമ്പളമായി ലഭിക്കും.

 

അപേക്ഷിക്കേണ്ട വിധം

 

◾എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയും, മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്.

 

◾യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് എന്‍.ഐ.ടിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് വിശദമായ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.

 

അപേക്ഷ: https://recruit.nitc.ac.in/login


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *