കൽപ്പറ്റ: ജില്ലയില്‍ ഓഗസ്റ്റ് 15 നകം ഒരു പഞ്ചായത്തിന് കീഴില്‍ ഒരു സ്‌കൂള്‍ എന്ന രീതിയില്‍ പുകയില വിമുക്തമാക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനുള്ള നിർദേശം, ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിൽ ധൽകി. തുടര്‍ന്നുവരുന്ന രണ്ടുമാസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പുകയില വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. പദ്ധതി നടപ്പാക്കാന്‍ ഉടന്‍ യോഗം ചേരണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ചു.
ജില്ലയിലെ ട്രൈബൽ മേഖലയില്‍ വലിയ തോതിലുള്ള പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ‘പുക ഇല്ലാ ക്യാമ്പയിൽ’ പദ്ധതി കൂടുതല്‍ ഊരുകളിലേക്ക് വ്യാപിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പുകയില നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജീവിതശൈലി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തലത്തിൽ ഏറ്റവും പ്രാധാന്യം നല്‍കുന്ന പൊതുജനാരോഗ്യ പരിപാടിയാണ് പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍. പുകയില നിയന്ത്രണ നിയമം 2023 ന്റെ നടപ്പാക്കല്‍, ബോധവത്ക്കരണം, പുകയില ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കൗണ്‍സിലിങ്, ചികിത്സാ സഹായം, കുട്ടികളെ പുകയില ഉപയോഗസാധ്യതയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാലയവും വിദ്യാലയത്തിന് 100 വാര ചുറ്റളവും പുകയില രഹിതമാക്കൽ, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി തുടങ്ങിയവയാണ് പ്രധാന പദ്ധതി പ്രവര്‍ത്തനങ്ങള്‍. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. പി ദിനീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സെയ്തലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയസേനൻ, വകുപ്പ് മേധാവികൾ,വിവിധ പ്രോഗ്രം ഓഫീസർമാർ, ആരോഗ്യപ്രവര്‍ത്തകര്‍, പുകയില നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു